വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Monday 8 August 2011

മിണ്ടാത്തിടത്ത് ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു


മിണ്ടാത്തിടത്ത് ചുണ്ണാമ്പ് 
തേച്ച് പൊള്ളിച്ചു

പാമോയില്‍ ഇറക്കുമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണ് ചെലരുടെ നിരീക്ഷണം. അതിനിത്ര പുളിക്കും. പണ്ടങ്ങാണ്ട്(1991) ധനകാര്യമന്ത്രിയായിരിക്കെ, മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഭക്ഷ്യമന്ത്രിയുമായിരുന്ന ടി.എച്ച്.മുസ്തഫയും എന്താണ്ടൊക്കെ ചെയ്തെന്ന് കരുതി ഇപ്പോഴത്തെ വിജിലന്‍സ് മന്ത്രി എന്തുപിഴച്ചു.

മിണ്ടാത്തിടത്ത് ചുണ്ണാമ്പ് വച്ച് പൊള്ളിച്ചെന്ന് പറഞ്ഞ പോലെ ആ മുസ്തഫയാണ് പണി പറ്റിച്ചത്. അയാള്‍ക്ക് മിണ്ടാതിരുന്നാല്‍ പോരായിരുന്നോ?. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ പോലെ തന്നെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ കണ്ട നേരം. 'സംസ്ഥാനത്തിന് പാമോലിന്‍ ഇറക്കുമതി ആവശ്യമാണെന്ന് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചിട്ടും അന്നത്തെ ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയല്ലോ. അപ്രകാരംതന്നെ ഭക്ഷ്യമന്ത്രിയായിരുന്ന തന്നെയും ഒഴിവാക്കിക്കൂടേ' എന്നായിരുന്നു മുസ്തഫയുടെ അപേക്ഷ.




മുന്‍നടപടിയിലെന്തോ പന്തികേടുണ്ടെന്നാണോ മുസ്തഫ ചൂണ്ടിക്കാട്ടിയതെന്ന മട്ടിലാണ് അപേക്ഷ കേട്ടപാതി കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടിക്ക് ഇറക്കുമതിയില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കണം-കോടതി പറഞ്ഞിരിക്കുന്നു.

ഒരുപാട് ആരോപണവും കേസുകളുമുള്ള വിജിലന്‍സ് നിയമോപദേഷ്ടാവിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പുനര്‍നിയമനം നടത്തിയ സംഭവം വകുപ്പ് മന്ത്രിയുടെ അറിവോടെയാ. അങ്ങനെ ചെയ്യാന്‍മാത്രം ധൈര്യം കാണിച്ച മന്ത്രി പാമോയില്‍പോലുള്ള നിസ്സാരകാര്യത്തില്‍ എന്തിന് വകുപ്പൊഴിയണം?. സംസ്ഥാനഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് പറയുന്നത് അത്ര വലിയ കാര്യമാണോ?. കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് രാഷ്ട്രീയമല്ലെ?. തെരഞ്ഞെടുപ്പ് ലാക്കാക്കി ഇടതന്‍മാരാണ് പിന്നില്‍ കളിച്ചതെന്നായിരുന്നു കരുതിയത്. ദേ..വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുനേരെയുള്ള അതും മുഖ്യമന്ത്രിക്കുനേരെയുള്ള ആരോപണം അന്വേഷിക്കുക എന്ന് പറയുന്നത് എന്ത് തോന്ന്യാസ്സാ.

1 comment:

  1. 'സംസ്ഥാനത്തിന് പാമോലിന്‍ ഇറക്കുമതി ആവശ്യമാണെന്ന് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചിട്ടും അന്നത്തെ ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയല്ലോ. അപ്രകാരംതന്നെ ഭക്ഷ്യമന്ത്രിയായിരുന്ന തന്നെയും ഒഴിവാക്കിക്കൂടേ' എന്നായിരുന്നു മുസ്തഫയുടെ അപേക്ഷ.

    ReplyDelete