അനധികൃത ഖനനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പക്ക് കുറ്റകരമായ പങ്കാളിത്തമുള്ളതിനാല്‍ ടിയാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത കാര്യം വക്കീലാനറിയേണ്ട. വക്കീലാന്‍ തൃശൂരിലാണെന്ന കാര്യം യെദ്യൂരപ്പയും അറിയേണ്ട. മുഖ്യമന്ത്രി കസേര പോകാതിരിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടുത്താനും ലോകത്ത് വിശ്വസിക്കാവുന്ന ഒരു വക്കീലേ ഉള്ളൂ. അത് നമ്മടെ വക്കീലാനാണ്.
രാജ്യത്തെ ഒട്ടുമിക്ക പ്രമാദ കേസുകളിലും ഗൌണണിയുന്നത് നമ്മടെ വക്കീലാനാണേ.. മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയതിന്റെ തൊട്ടടുത്തദിവസം തന്നെ രണ്ട് കൊലപാതക കേസുകൂടി വക്കീലാന് 'കിട്ടി'യത്രെ. സ്വാമിയുടെ കേസില്‍ സര്‍ക്കാര്‍ വക്കീലുപോര..പ്രതിഭാഗം കസറുകയാണെന്നാണ് വക്കീലാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ, രണ്ട് കൊലപാതക കേസുകൂടി കിട്ടിയെങ്കില്‍ പുളിക്കുമോ?
അതിന്റെ വിസ്താരം ഉടന്‍ തുടങ്ങാന്‍ പറഞ്ഞ് പ്രതികള്‍ പണവും നല്‍കിയെന്നാണ് വക്കീലാന്‍ തന്നെ ഇവിടെ അഭിഭാഷക കൂടാരത്തിലും ക്യാന്റീനിലുമൊക്കെ പറയുന്നത്.
വയനാട്ടില്‍ ഒരു കൊലക്കേസിലെ വിസ്താരം 'നീട്ടിവപ്പിക്കാന്‍' പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍. മൊത്തത്തില്‍ കൊലപാതക കേസുകള്‍ തന്നെ. കൊലപാതകികളുടെ നീണ്ട നിരയാണ് വക്കീലാന്റെ മുന്നില്‍. വക്കീലാനെ വിശ്രമിക്കാന്‍ പോലും ആളുകള്‍ വിടുന്നില്ലെന്ന് നിശ്ചയിച്ചാല്‍ എന്തുചെയ്യും.
കൊലപാതക കേസുമാത്രമല്ല, പോയി, പോയി..തൃശൂര്‍ ലോ കോളജില്‍ ലക്ചറിങിന് ക്ഷണം ലഭിച്ചുവെന്ന് ക്യാന്റീനിലെ ചുവരുകളോടുപോലും വക്കീലാന്‍ പറഞ്ഞിരിക്കുന്നു.
അടുത്ത ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പ്രധാന സ്ഥാനത്ത് മല്‍സരിക്കണമെന്ന് ചില അഭിഭാഷകര്‍ പറഞ്ഞതായും വക്കീലാന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കില്‍തന്നെ വെട്ടുംകുത്തും കര്‍ക്കിടക വാവുമുള്ള ബാര്‍ അസോസിയേഷനിലേക്ക് കോട്ടും വീശി വക്കീലാന്‍ വന്നാല്‍ മതി; ചോറങ്കം...
ഇടക്കിടക്ക് മുംബൈക്കാണെന്ന് പറഞ്ഞ് മുങ്ങുന്നത് വെറുതെയാണെന്നാണ് വക്കീലാന്റെ വരവില്‍ കുശുമ്പുള്ള ചില തൃശൂര്‍ക്കാര്‍ വക്കീലന്‍മാര്‍ പറയുന്നത്. അവിടെ ഒരു കൊലപാതക കേസിന്റെ വിസ്താരത്തിനിടെ പാതിയില്‍ മുങ്ങി പ്രതികളെ വെട്ടിലാക്കിയ വക്കീലാനോട് സാക്ഷികള്‍ക്ക് ചെലവിനുകൊടുക്കാന്‍ താനെ കോടതി ഉത്തരവിട്ടിരുന്നു. അതൊക്കെ ചെറിയ കാര്യമാണെന്നാണ് വക്കീലാന്റെ അഭി'പ്രായം'. വെറുതെ വീമ്പിളക്കല്‍ മാത്രമല്ലെന്ന് തൃശൂര്‍ക്കാര്‍ കാണാന്‍ പോകുന്നേയുള്ളൂ.
അനധികൃത ഖനനത്തില്‍ യെദ്യൂരപ്പ ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടുന്ന 25,000ത്തിലധികം പേജുള്ള റിപ്പോര്‍ട്ടാണ് ലോകായുക്ത രജിസ്ട്രാര്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറക്ക് കൈമാറിയത്. യെദ്യൂരപ്പക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കയാണ്. എത്ര പേജുള്ള റിപ്പോര്‍ട്ടായാലും അതിനെയെല്ലാം 'വിസ്തരിച്ച്' ഇല്ലാതാക്കാന്‍ കഴിവുള്ളയാളാണ് വക്കീലാനെന്ന് ലോകായുക്ത ജസ്റ്റിസിനറിയില്ല. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട യെദ്യൂരപ്പ, സത്യത്തില്‍ വക്കീലാനെ കണ്ടെത്താനുള്ള ശ്രമത്തിലാണത്രെ.. ലോകായുക്ത വെള്ളം കുടിക്കും.
എത്ര പേജുള്ള റിപ്പോര്‍ട്ടായാലും അതിനെയെല്ലാം 'വിസ്തരിച്ച്' ഇല്ലാതാക്കാന്‍ കഴിവുള്ളയാളാണ് വക്കീലാനെന്ന് ലോകായുക്ത ജസ്റ്റിസിനറിയില്ല.
ReplyDeleteഎത്ര പേജുള്ള റിപ്പോര്‍ട്ടായാലും അതിനെയെല്ലാം 'വിസ്തരിച്ച്' ഇല്ലാതാക്കാന്‍ കഴിവുള്ളയാളാണ് വക്കീലാനെന്ന് ലോകായുക്ത ജസ്റ്റിസിനറിയില്ല.
ReplyDeleteഅതേ, ഇത് തന്നെയാണ് “പരമമായ സത്യം”