വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല
Tuesday, 19 July 2011
ഗോ...ഗോ...പ്രതികള്‍ കോള് വക്കീലാനാവുമോ?
ഗോവിന്ദ ചാമിക്കുപുറമെ ഗോഡ്ലി പോളെന്ന ഒരു 'കാമരാജന്‍' കൂടി പിറന്നു. ശസ്ത്രക്രിയക്കുശേഷം പ്രത്യേക പരിചരണ മുറിയില്‍ കിടത്തിയ യുവതിയെ മയക്കത്തിനുള്ള മരുന്ന് കുത്തിവച്ച് പീഡിപ്പിച്ച വിരുദ്ധനാണ് 'ഗോ'മാരില്‍ രണ്ടാമന്‍. സമൂഹത്തെ ഞെട്ടിച്ച പുതിയ കേസില്‍ നിന്ന് ഗോ രണ്ടാമനെ രക്ഷിക്കാന്‍ മുംബൈക്കാരന്‍ വക്കീലിന് ഊഴം ലഭിക്കുമോ എന്നാണ് അഭിഭാഷക മുറിയിലെ ചര്‍ച്ച.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ആശുപത്രിയില്‍ അരങ്ങേറിയത്. എട്ടരയോടെ ശസ്ത്രക്രിയകഴിഞ്ഞ മുപ്പത്തിനാലുകാരിയെ പനിയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവതിയെ സമീപിച്ച് ഗോഡ്ലി, വേദനക്കും പനിക്കും ശമനമുണ്ടാക്കാന്‍ ഉറക്കത്തിനുള്ള മരുന്ന് നല്‍കി സഹായിക്കാമെന്ന് അറിയിച്ചു. ഉറക്കത്തിനുള്ള മരുന്ന് കുത്തിവെച്ച് അര്‍ദ്ധ അബോധാവസ്ഥയിലായ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ മൊഴി. ബോധം വന്നതിനുശേഷം നോക്കിയപ്പോള്‍ സംശയാസ്പദമായ നിലയില്‍ 'ഗോ'രണ്ടാമന്‍ മയങ്ങിക്കിടക്കുന്ന കണ്ടു. ഇതിന് ശേഷം തിങ്കളാഴ്ച രാവിലെ വരെ യുവതി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പല തവണ ഗോഡ്ലി സ്ഥലത്തെത്തി പീഡിപ്പിക്കാനും മോശമായി പെരുമാറുകയും ചെയ്തുവത്രെ.
തൃശൂരിലെ കുപ്രസിദ്ധമായ ദയ ജനറല്‍ ആശുപത്രിയിലാണ് ഈ അതിക്രമം നടന്നത്. 'ഗോ'രണ്ടാമന്‍ അവിടെ സര്‍ജിക്കല്‍ ഐ.സി.യുവിലെ പുരുഷ നഴ്സാണ്. കളവിനുവന്ന് കള്ളുകുടിച്ച് ബോധമില്ലാതെ വീടിനകത്തുകിടന്ന് പിടിയിലായ മോഷ്ടാക്കളുടെ കഥ പോലെയായി 'ഗോ'രണ്ടാമന്റേത്. ആശുപത്രിയില്‍ ഇത്യാദി പീഡനങ്ങള്‍ പരമ്പരയാണെന്നിരിക്കെ ഡോക്ടര്‍മാരില്‍ നിന്ന് താഴേക്കൊരു പ്രതിയുണ്ടാവുന്നത് ആദ്യമാണ്. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പുറത്തുകൊണ്ടുവരുന്ന സ്ത്രീകളെ ഇത്തരത്തില്‍ മയക്കികിടത്തി ലൈംഗിക പീഡനങ്ങള്‍ നടത്തുന്നതിന് മറ്റു ജീവനക്കാരും കൂട്ടുനിന്നിട്ടുണ്ടാവുമെന്നാണ് സൂചന. എന്നാല്‍, പൊലീസ് 'ഗോ'രണ്ടാമനെ മാത്രമാണ് അറസ്റ്റുചെയ്തത്.
ഐ.സി.യുവില്‍ ഇത്രയും സമയം മറ്റൊരു ഡ്യൂട്ടി നഴ്സോ ഡോക്ടറോ എത്തിയില്ലെന്ന കാര്യത്തിലാണ് സംശയം. ആശുപത്രിയിലെ പ്രധാനിക്ക് സ്വന്തം 'വെടിപ്പുര' വരെയുള്ള ആശുപത്രിയില്‍ ജീവനക്കാരും ചില്ലറക്കാരല്ലെന്ന് തെളിയിച്ചു. ഇതറിഞ്ഞെത്തിയ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ 'വീരന്‍മാരായ' ജീവനക്കാരെ മനപ്രയാസത്തിലും മാനഹാനിയിലുമാക്കിയെന്നാണ് ആരോപണം. സംഗതി പറഞ്ഞതാണെങ്കില്‍ സി.ഐ.ടി.യുവിന്റെ വര്‍ക്കിങ് വുമണ്‍സ് സെല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായ ഒരു അധ്യാപിക.
ഇതിനിടയില്‍ കാര്യമെന്തെന്ന് വ്യക്തമായി പഠിക്കാതെ ആശുപത്രിയിലെത്തിയ മുന്‍മേയറടക്കമുള്ള രണ്ട് വനിതാ നേതാക്കള്‍ മൂന്നുപേരെക്കൂടി വിളിച്ചുകൂട്ടി അഞ്ചുപേരുടെ ഒരു സമരവും നടത്തി. ഇനി അതിന്റെ കുറുവ് വേണ്ടെന്ന് കരുതിയുള്ള സമരത്തില്‍ പ്രതിയെ അറസ്റ്റുചെയ്യണമെന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍, ഈസമയം, പ്രതി അറസ്റ്റിലായിരുന്നെന്നുപോലും നേതാക്കളറിഞ്ഞില്ല. ഇവര്‍ സമരത്തിനൊരുക്കം നടക്കുമ്പോഴാണ് ആശുപത്രി ജീവനക്കാരുടെ നേതാവുകൂടിയായ സി.ഐ.ടി.യു വനിതാവിഭാഗം പ്രസിഡന്റ് ആശുപത്രിക്കകത്തേക്ക് കടന്നുപോയത്.
സ്ത്രീകള്‍ക്കെതിരെ ലൈംഗികമായും ശാരീരികമായും പീഡനങ്ങള്‍ നടന്നതുസംബന്ധിച്ച് കേരളത്തിലെ അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വെട്ടിയെടുത്ത് പ്രദര്‍ശനത്തിനുള്ള ഒരുക്കത്തിനിടെയാണ് പ്രഫ.ടി.എ.ഉഷാകുമാരിയെന്ന സി.ഐ.ടി.യു നേതാവ് ദയ ആശുപത്രിയില്‍ നിന്ന് ഒരു ദയയുമില്ലാത്ത പ്രസ്താവന പുറത്തിറക്കിയത്. ആളുകള്‍ക്ക് എന്തൊക്കെ ചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ലെന്നായാല്‍ നമ്മളെന്തുചെയ്യും. സ്ത്രീയെ പീഡിപ്പിച്ചാലും രണ്ട് അഭിപ്രായമെന്നാണല്ലോ ചൊല്ല്!
Subscribe to:
Post Comments (Atom)
No comments:
Post a Comment